ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടൊപ്പം വധിക്കപ്പെട്ടവരുടെ കുടുംബത്തിന്‍റെ ഹർജി സുപ്രീം കോടതി നിരസിച്ചു.
കേസിലെ ഏഴു പ്രതികളെ വിട്ടയയ്ക്കാനുള്ള 2014 ലെ തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിധി.
മുൻകാല ഭരണഘടനാ ബെഞ്ച് വിധികളിൽ കേസിലെ എല്ലാ വശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.
രാജീവ് ഗാന്ധി വധം ; തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം തള്ളി സുപ്രീംകോടതി - തമിഴ്നാട്
പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിധി
തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം തള്ളി സുപ്രീംകോടതി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991മെയ് 21ന് തമിഴ്നാട്ടിൽ ഒരു ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.
കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനായിരുന്നു 2014ൽ ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ തീരുമാനം. ഇതിനെതിരെയാണ് സുപ്രീംകോടതിയുടെ നിലവിലെ വിധി.