ഡോക്യുമെന്‍ററി ചിത്രീകരണത്തിനിടെ നടന്‍ രജനികാന്തിന് പരിക്ക് - രജനികാന്ത്
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ വച്ചായിരുന്നു ഡോക്യുമെന്‍ററിയുടെ ചിത്രീകരണം
ബെംഗളൂരു:മാന്‍ വേഴ്സസ് വൈല്‍ഡ് ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തിനിടെ നടന്‍ രജനികാന്തിന് പരിക്ക്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ വച്ചായിരുന്നു ഡോക്യുമെന്‍ററിയുടെ ചിത്രീകരണം. ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള ചിത്രീകരണ സമയത്താണ് താരത്തിന് പരിക്കേറ്റത്. അഞ്ച് മണിക്കൂറാണ് താരം വനത്തില്‍ ചെലവഴിച്ചത്. ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച മുതലാണ് ചിത്രീകരണം ആരംഭിച്ചത്. 28നും 30നും പകല്‍ സമയം ആറ് മണിക്കൂര്‍ സമയമാണ് ചിത്രീകരണത്തിന് ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.