കേരളം

kerala

ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരല്ല: രജനികാന്ത് - CAA and NRC

ദേശീയ പൗരത്വ രജിസ്റ്റര്‍ അവശ്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉപകരണമാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരല്ല; രജനികാന്ത് രജനികാന്ത് Rajinikanth says, he supports CAA and NRC CAA and NRC പൗരത്വ ഭേദഗതി നിയമം
പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരല്ല: രജനികാന്ത്

By

Published : Feb 5, 2020, 2:44 PM IST

Updated : Feb 5, 2020, 10:05 PM IST

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ അതിനെതിരെ ആദ്യം ശബ്ദമുയർത്തുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ അവശ്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉപകരണമാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുന്നതിന് മുമ്പ് നിയമം കൃത്യമായി പഠിക്കണം. അധ്യാപകരോടും രക്ഷിതാക്കളോടും അതേപ്പറ്റി സംസാരിക്കണം. എന്‍പിആറിനെതിരെ എന്തിനാണ് സമരം നടത്തുന്നതെന്ന് അറിയില്ല. നേരത്തെ കോണ്‍ഗ്രസ് നടപ്പിലാക്കിയതാണ് എന്‍പിആറെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലീങ്ങൾക്കെതിരല്ല: രജനികാന്ത്
Last Updated : Feb 5, 2020, 10:05 PM IST

ABOUT THE AUTHOR

...view details