ചെന്നൈ : മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തില്‍ എഐഡിഎംകെ സർക്കാരിന് മുന്നറിയിപ്പുമായി നടൻ രജനീകാന്ത്. ചെന്നൈയിൽ മദ്യഷോപ്പുകൾ തുറക്കുന്നതിരെയാണ് രജനീകാന്ത് തമിഴ്നാട് സർക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മദ്യശാലകൾ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ ഒരിക്കൽ കൂടി അധികാരത്തിൽ എത്തുക എന്നത് വെറും സ്വപ്നം മാത്രമായിരിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. സംസ്ഥാന സർക്കാർ സംസ്ഥാനത്തിന് വരുമാനമുണ്ടാക്കുന്നതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
മദ്യവില്‍പ്പനയില്‍ സർക്കാരിന് മുന്നറിയിപ്പുമായി സൂപ്പർ സ്റ്റാർ രജനീകാന്ത് - shops
മദ്യശാലകൾ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ ഒരിക്കൽ കൂടി അധികാരത്തിൽ എത്തുക എന്നത് വെറും സ്വപ്നം മാത്രമായിരിക്കുമെന്ന് രജനീകാന്ത്
എഐഡിഎംകെ സർക്കാരിന് മുന്നറിയിപ്പുമായി സൂപ്പർ സ്റ്റാർ രജനീകാന്ദ്
സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് രജനീകാന്തിന്‍റെ പ്രതികരണം. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി പറഞ്ഞത്. എന്നാൽ മദ്യവിൽപ്പന അടച്ചു പൂട്ടിയാൽ വരുമാനത്തിൽ കനത്ത നഷ്ടം ഉണ്ടാക്കുമെന്നും വാണിജ്യേതര പ്രവർത്തനങ്ങൾ പൂർണമായും നിലക്കുമെന്നും സർക്കാർ പറയുന്നു.