ന്യൂഡൽഹി: ഡൽഹിയിലെ സംഘര്‍ഷങ്ങളില്‍ കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച് നടൻ രജനികാന്ത്. കേന്ദ്ര സർക്കാർ അക്രമത്തെ അടിച്ചമർത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചെന്നൈയിലെ പോസ് ഗാർഡൻ വസതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹി സംഘര്‍ഷം; കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച് രജനികാന്ത് - കേന്ദ്ര സർക്കാരിനെ അപലപിച്ച് രജനി കാന്ത്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിഷേധം നിയന്ത്രിക്കേണ്ടതായിരുന്നുവെന്ന് രജനികാന്ത്
രജനി കാന്ത്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിഷേധം നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്‍റെ പരാജയമാണ് ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നതെന്നും രജനികാന്ത് വ്യക്തമാക്കി. ഏതെങ്കിലും മുസ്ലിമിന് സിഎഎ മൂലം ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിനെതിരെ ആദ്യം ശബ്ദമുയർത്തുന്നയാളാൾ താനായിരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി.