ജയ്‌പൂർ:സച്ചിൻ പൈലറ്റിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചതായി പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോർ. ഗെലോട്ടിന്‍റെ വാക്കുകൾ മുഖ്യമന്ത്രി പദവിക്ക് അപമാനമാണെന്നും രാജസ്ഥാൻ കോണ്‍ഗ്രസ് അധ്യക്ഷനായി ഏഴ് വർഷത്തോളമുണ്ടായിരുന്ന സച്ചിൻ പൈലറ്റിനെതിരെ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചുവെന്നും വീഡിയോയിലൂടെ റാത്തോർ വിമർശിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നതിനായി ഗെലോട്ട് ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് റാത്തോർ ആരോപിച്ചു.
സച്ചിൻ പൈലറ്റിനെതിരെ അശോക് ഗെലോട്ട് സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു: രാജേന്ദ്ര റാത്തോർ - Sachin Pilot
സച്ചിൻ പൈലറ്റിനെതിരായ പരാമർശത്തിൽ അശോക് ഗെലോട്ട് 'നികാമ', 'നകര' അഥവാ 'ഉപയോഗശൂന്യമായത്' അല്ലെങ്കിൽ 'കഴിവില്ലാത്തത്' എന്നീ പദങ്ങൾ പ്രയോഗിച്ചു. ഗെലോട്ടിന്‍റെ വാക്കുകൾ മുഖ്യമന്ത്രി പദവിക്ക് അപമാനമാണെന്നും പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോർ വിമർശിച്ചു
എംഎൽഎമാർക്കെതിരെ സിഐഡി (സിബി) മാത്രമേ അന്വേഷണം നടത്തുകയുള്ളൂവെന്ന് വ്യക്തമായ സർക്കുലർ ഉണ്ട്. എന്നാൽ എസ്ഒജിയും എസിബിയും അന്വേഷിച്ച് എംഎൽഎമാരുടെ പ്രതിഛായയെ അപമാനിക്കാനുള്ള ശ്രമവും നടക്കുന്നു. ഒരു മുഖ്യമന്ത്രി സ്വന്തം പാർട്ടി അധ്യക്ഷനെയും എംഎൽഎമാർക്കെതിരെയും പ്രവർത്തിക്കുന്ന ആദ്യത്തെ സംഭവമാണിത്. ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണിത്. സച്ചിൻ പൈലറ്റിനെതിരായ പരാമർശത്തിൽ അശോക് ഗെലോട്ട് 'നികാമ', 'നകര' അഥവാ 'ഉപയോഗശൂന്യമായത്' അല്ലെങ്കിൽ 'കഴിവില്ലാത്തത്' എന്നീ പദങ്ങൾ പ്രയോഗിച്ചു. ഗെലോട്ട്, പൈലറ്റിന്‍റെ പേര് പറഞ്ഞില്ലെങ്കിലും പകരം യുവ സഹപ്രവർത്തകൻ എന്ന് പരാമർശിച്ചതായി റാത്തോർ കൂട്ടിച്ചേർത്തു.