കൊല്‍ക്കത്ത:ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ തിരയുന്ന രാജീവ് കുമാര്‍ ഐഎഎസിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്‍ക്കത്ത ഹൈക്കോടതിയാണ് വാദം കേള്‍ക്കുക. ജസ്റ്റിസ് എസ് മുന്‍ഷിയും ജസ്റ്റിസ് എസ് ദാസ് ഗുപ്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജീവ് കുമാറിന്‍റെ അവധി ബുധനാഴ്ച അവസാനിക്കും. അതിനാല്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് രാജീവ് കുമാറിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ജസ്റ്റിസ് എസ് മുന്‍ഷിയും ജസ്റ്റിസ് എസ് ദാസ് ഗുപ്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
![രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4546182-746-4546182-1569391411343.jpg)
അതേസമയം രാജീവ് കുമാറിനായുള്ള തിരച്ചില്‍ അന്വേഷണസംഘം ഉര്‍ജ്ജിതമാക്കി. സെപ്റ്റംബര്‍ 13ന് കൊല്‍ക്കത്ത ഹൈക്കോടതി അറസ്റ്റ് പാടില്ലെന്ന ഉത്തരവ് പിന്‍വലിച്ചതോടെ രാജീവ് കുമാര്‍ ഒളിവിലാണ്. ഇതിനിടെ രാജീവ് കുമാറിന്‍റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
ശാരദ ചിട്ടി തട്ടിപ്പ് കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ കേസിന്‍റെ പല രേഖകളും നശിപ്പിച്ച് പ്രതികളെ സഹായിച്ചെന്നാണ് ആരോപണം. രാജീവ് കുമാറിനെ അന്വേഷിച്ച് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതും രാജീവ് കുമാറിന് പിന്തുണയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയതും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.