രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി - rajeev kumar
അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന
കൊല്‍കത്ത: ശാരദ ചിട്ടിതട്ടിപ്പു കേസില്‍ മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ ജാമ്യാപേക്ഷ അലിപൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഇതോടെ രാജീവ് കുമാറിന്‍റെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. രാജീവ് കുമാറിനെതിരെ വ്യക്തമായ തെളിവുകൾ ഉള്ളതായി സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. 1989ലെ പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്‍റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.