അസമിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ അജണ്ടകള്‍ : രാജീവ് ഭട്ടാചാര്യ - രാജീവ് ഭട്ടാചാര്യ
ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും കുടിയേറ്റക്കാര്‍ക്കിടയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അസമിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ തുടരുമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ഭട്ടാചാര്യ
അസമിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ അജണ്ടകള്‍ : രാജീവ് ഭട്ടാചാര്യ
ഗുവഹാത്തി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അസമിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നിലവിലെ രാഷ്‌ട്രീയ ഇടപെടലുകള്‍ക്കൊണ്ട് പരിഹാരമുണ്ടാകില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ഭട്ടാചാര്യ. ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും കുടിയേറ്റക്കാര്‍ക്കിടയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അസമിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ തുടരുമെന്നും അദ്ദേഹം ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.