കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്; ആറ് മരണം - Rajasthan

രാജസ്ഥാനില്‍ ഇതുവരെ 30,741 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്

Rajasthan's COVID-19 tally reaches 30,741  death toll rises to 574  Rajasthan's COVID-19  COVID-19  Rajasthan  രാജസ്ഥാനില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്
രാജസ്ഥാനില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്; ആറ് മരണം

By

Published : Jul 21, 2020, 1:44 PM IST

ജയ്‌പൂര്‍: രാജസ്ഥാനില്‍ 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണനിരക്ക് 574 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ ഇതുവരെ 30,741 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,494 പേര്‍ ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. 7868 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ അല്‍വാറില്‍ നിന്ന് 103 പേരും, ജലോറില്‍ നിന്ന് 43 പേരും, നാഗൗറില്‍ നിന്ന് 32 പേരും, അജ്‌മീറില്‍ നിന്ന് 27 പേരും, സിരോഹിയില്‍ നിന്ന് 23 പേരും, ദൗസയില്‍ നിന്ന് 18 പേരും, കോട്ടയില്‍ നിന്ന് 15 പേരും ഉള്‍പ്പെടുന്നു.

പാലി മേഖലയില്‍ നിന്ന് മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഉദയ്‌പൂരില്‍ നിന്നും രണ്ട് പേര്‍ക്കും ദോല്‍പൂരില്‍ നിന്നും ഒരാള്‍ക്കും കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു. ജയ്‌പൂരിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 179 പേരാണ് ഇവിടെ മരിച്ചത്. ജോദ്‌പൂരില്‍ നിന്നും 73 പേരും, ഭരത്‌പൂരില്‍ നിന്ന് 46 പേരും, കോട്ടയില്‍ നിന്നും 29 പേരും, അജ്‌മീറില്‍ നിന്നും 28 പേരും, ബിക്കാനെറില്‍ നിന്നും 24 പേരും, നാഗൗര്‍, പാലി എന്നിവിടങ്ങളില്‍ നിന്ന് 20 പേര്‍ വീതവും, ദോല്‍പൂരില്‍ നിന്ന് 15 പേരും, ഉദയ്‌പൂരില്‍ നിന്ന് 12 പേരും ഇതുവരെ മരിച്ചു.

ABOUT THE AUTHOR

...view details