കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ കൊവിഡ് 2,000 കടന്നു - ajmir

രാജസ്ഥാനിൽ ആകെ രോഗ ബാധിതരുടെ എണ്ണം 2,034 ആണ്. ഇന്ത്യയിൽ മൊത്തം 23,452 പേർക്കും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഇന്ത്യയിൽ കൊറോണ പുതിയ വാർത്ത  രാജസ്ഥാനിൽ കൊവിഡ്  ലോക്ക് ഡൗൺ  ജയ്‌പൂർ  ജോധ്‌പൂർ  ഭരത്പൂർ  കോട  അജ്‌മീർ  ടോങ്ക്  rajastan corona virus cases latest  India covid 19 latest  lock down  jodhpur  bharatpur  kota  tonk  ajmir  jaipur
രാജസ്ഥാനിൽ കൊവിഡ്

By

Published : Apr 25, 2020, 7:52 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ കഴിഞ്ഞ ദിവസം 70 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,034 ആയി. ഇതിൽ 776 കേസുകൾ തലസ്ഥാനത്ത് നിന്നാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കൂടാതെ, ജോധ്‌പൂരിൽ 316 പേർക്കും കോട്ടയിൽ 144 പേർക്കും ഭരത്പൂരിൽ 107 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അജ്‌മീറിൽ 106 വൈറസ് ബാധിതരും ടോങ്കിൽ 11 വൈറസ് ബാധിതരുമുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ത്യയിൽ 23,452 കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 4,814 പേർക്ക് കൊവിഡ് ഭേദമായതായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. ഇന്ത്യയിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 17,915 ആണ്. 723 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details