ജയ്‌പൂര്‍:രാജസ്ഥാനിലെ ആല്‍വാറില്‍ ശമ്പള കുടിശിക ആവശ്യപ്പെട്ട തൊഴിലാളിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു. ഖൈര്‍ത്താലിലെ മദ്യവില്‍പനശാല തൊഴിലാളിയായ കമലേഷിനെയാണ് ഉടമ തീകൊളുത്തി കൊലപ്പെടുത്തിയത്. പെട്രോളൊഴിച്ച പിന്നാലെ ഇയാള്‍ പ്രാണരക്ഷാര്‍ഥം ഫ്രീസറിലേക്ക് കയറിയെങ്കിലും മരിക്കുകയായിരുന്നു.
ശമ്പള കുടിശിക ആവശ്യപ്പെട്ടതിന് തൊഴിലാളിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു
മദ്യവില്‍പനശാല തൊഴിലാളിയായ കമലേഷിന് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇത് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉടമ ഇയാളെ തീകൊളുത്തി കൊലപ്പെടുത്തിയത്.
ശമ്പള കുടിശിക ആവശ്യപ്പെട്ടു; തൊഴിലാളിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു
കഴിഞ്ഞ അഞ്ച് മാസമായി ജോലി ചെയ്യുന്ന കമലേഷിന് ശമ്പളം ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുന്നത്.