റെയില്‍വേ പൊലീസിന്‍റെ പിടിയിലായ മോഷ്ടാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - Rajasthan: RPF nabs three thieves, two test positive for COVID 19
മൂന്ന് മോഷ്ടാക്കളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
kotta
ജയ്പൂര്‍: കോട്ട ജില്ലയില്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് മോഷ്ടാക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പുതുതായി 13 പേര്‍ക്കാണ് കോട്ട ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മോഷ്ടാക്കളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മോഷ്ടാക്കളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 10000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.