കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിൻ പരീക്ഷണം; സന്നദ്ധത അറിയിച്ച് രാജസ്ഥാനിലെ വിദ്യാർഥി

ജില്ലാ കലക്ടർ വഴി ദേവേന്ദ്ര ബുധനാഴ്ച മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മെമ്മോറാണ്ടം സമർപ്പിച്ചു.

devendra gehlot  human trial of COVID-19  human trial of COVID-19 vaccine  Jodhpur student  Jodhpur news  Jodhpur news corona  Jodhpur corona updates  Jodhpur latest news  കൊവിഡ് വാക്സിൻ പരീക്ഷണം  സന്നദ്ധത അറിയിച്ച് രാജസ്ഥാനിലെ വിദ്യാർഥി
കൊവിഡ്

By

Published : May 28, 2020, 7:48 AM IST

ജയ്പൂർ: ജോധ്പൂർ: കൊവിഡ് വാക്സിൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാൻ സന്നദ്ധതയറിയിച്ച് ജോധ്പൂരിലെ നിന്നുള്ള വിദ്യാർഥി ദേവേന്ദ്ര ഗെലോട്ട്. കൊവിഡ് പ്രതിരോധ വാക്സിനുകൾ പരീക്ഷിക്കാൻ തയ്യാറാണെന്ന് കാണിച്ച് ഗെലോട്ട്സംസ്ഥാന-കേന്ദ്ര ആരോഗ്യ അധികാരികൾക്ക് കത്തെഴുതി. ജില്ലാ കലക്ടർ വഴി ദേവേന്ദ്ര ബുധനാഴ്ച മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മെമ്മോറാണ്ടം സമർപ്പിച്ചു.

മനുഷ്യരിൽ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ വാക്സിൻ സാധ്യമാകൂ. ഇന്ത്യയിലോ വിദേശത്തോ ആവശ്യമുള്ളിടത്ത് ഇത് പരീക്ഷിക്കാൻ ഞാൻ തയ്യാറാണ്. പരിശോധനയ്ക്കിടയിൽ മരണം സംഭവിച്ചാലും എനിക്ക് പ്രശ്നമില്ലെന്നും ദേവേന്ദ്ര പറഞ്ഞു.

വിദ്യാർഥിയായിരിക്കെ ദേവേന്ദ്രയുടെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമാണ്. എന്നാൽ വിഷയത്തിൽ ചില മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഭാവിയിൽ വാക്സിൻ പരിശോധനയ്ക്കായി മനുഷ്യശരീരം ആവശ്യമാണെങ്കിൽ, ദേവേന്ദ്രയെ തീർച്ചയായും പരിഗണിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details