കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ കൊവിഡ് പരിശോധന വർധിപ്പിച്ചതായി ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ 10,385 കൊവിഡ് -19 രോഗികളിൽ 7,606 പേർ സുഖം പ്രാപിച്ചു.

Raghu Sharma  Coronavirus testing  Rajasthan  Recovery  രാജസ്ഥാനിലെ കൊവിഡ് പരിശോധനാ ശേഷി  രാജസ്ഥാനിൽകൊവിഡ്  രഘു ശർമ
കൊവിഡ്

By

Published : Jun 9, 2020, 11:29 AM IST

ജയ്പൂർ:രാജസ്ഥാനിലെ കൊവിഡ് പരിശോധന ശേഷി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്ത് പ്രതിദിനം 25000 പേരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി രഘു ശർമ. സംസ്ഥാനത്തെ 10,385 കൊവിഡ് -19 രോഗികളിൽ 7,606 പേർ സുഖം പ്രാപിച്ചു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും രോഗം മാറുന്നവരുടെ എണ്ണവും ഇതേ അനുപാതത്തിൽ വർധിക്കുന്നുണ്ടെന്ന് ശർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.

കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജസ്ഥാനിലെ മരണനിരക്ക് കുറയുകയും വീണ്ടെടുക്കൽ നിരക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. വെന്‍റിലേറ്ററുകൾ, ഐസിയു, കിടക്കകൾ, ഐസൊലേഷൻ ബെഡ് തുടങ്ങി സംസ്ഥാനത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ രാജസ്ഥാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details