കേരളം

kerala

ETV Bharat / bharat

അതിഥി തൊഴിലാളിൾക്കായി രാജസ്ഥാനില്‍ നിന്ന് രണ്ട് ട്രെയിൻ - ജയ്‌പൂർ

ബീഹാറിലേക്കും ജാർഖണ്ഡിലേക്കുമാണ് പുതിയ ട്രെയിൻ സർവ്വീസുകൾ ആരംഭിച്ചത്.

Rajasthan migrant train  Bihar migrants  Jharkhand migrant  Subodh Agarwal  Migrants labourers  Stranded labourer  Jaipur  ജയ്‌പൂർ  പ്രത്യേക ട്രയിൻ
അതിഥികൾക്കായി പ്രത്യേക ട്രയിൻ ഒരുക്കി രാജസ്ഥാൻ

By

Published : May 2, 2020, 4:55 PM IST

ജയ്‌പൂർ : ലോക്ക് ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ രാജസ്ഥാനിൽ നിന്ന് രണ്ട് പുതിയ പ്രത്യേക ട്രെയിൻ സർവ്വീസുകൾ ആരംഭിച്ചു. ബീഹാറിലേക്കും ജാർഖണ്ഡിലേക്കുമാണ് സർവ്വീസുകൾ ആരംഭിച്ചത്.

ആദ്യ സർവീസിൽ 2,400ഓളം വിദ്യാർഥികളെയും തൊഴിലാളികളെയുമാണ് സ്വന്തം നാട്ടിലേക്ക് അയച്ചത്. ഒരു ട്രെയിൻ വെള്ളിയാഴ്ച രാത്രി 12 മണിക്ക് കോട്ടയിൽ നിന്ന് റാഞ്ചിയിലേക്കും മറ്റൊന്ന് ജയ്പൂരിൽ നിന്ന് പാട്നയിലേക്കുമാണ് യാത്ര തിരിച്ചത്. ശനിയാഴ്ച മുതൽ ദിവസവും അഞ്ച് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സുബോദ് അഗർവാൾ പറഞ്ഞു. സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ സർവ്വീസായ ശ്രാമിക് എക്സ്പ്രസ് ട്രെയിനുകൾ യാത്രയ്ക്കായി ലഭിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ട്രെയിനുകളിൽ ആകെ 24 കോച്ചുകൾ ഉണ്ടാകും. സാമൂഹിക അകലം പാലിക്കുന്നതിനാൽ മധ്യ ഭാഗത്തെ സീറ്റ് അനുവദിക്കുന്നില്ല.

അതേസമയം അതിഥി തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ രാജസ്ഥാനിൽ നിന്ന് പരമാവധി ട്രെയിനുകൾ ഉറപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ഡി.ബി ഗുപ്ത പറഞ്ഞു. മൊത്തം 11.56 ലക്ഷം കുടിയേറ്റക്കാരും തൊഴിലാളികളും അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details