കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ വിവരാവകാശപ്രവര്‍ത്തകൻ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു - Rajasthan: RTI activist dies in 'police custody'

യുവാവിന്‍റെ ആരോഗ്യ നില മോശമായതിനാല്‍ തഹസില്‍ദാറിന് മുമ്പാകെ ഹാജരാക്കാനായില്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് എസ്‌പി.

എസ്‌പി ശരദ് ചൗദരി

By

Published : Oct 7, 2019, 11:57 AM IST

ബാര്‍മര്‍: രാജസ്ഥാനില്‍ വിവരാവകാശ പ്രവര്‍ത്തകൻ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. പച്‌പാദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിവരാവകാശ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭൂമിതര്‍ക്കം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തിയതും വിവരാവകാശ പ്രവര്‍ത്തകനുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തതും. ഇവര്‍ സഹോദരന്മാരായിരുന്നുവെന്നും ഞായറാഴ്ച തഹസില്‍ദാറിന് മുമ്പാകെ മൂവരേയും ഹാജരാക്കാനിരിക്കുകയായിരുന്നുവെന്നും ബാര്‍മര്‍ എസ്‌പി ശരദ് ചൗധരി പറഞ്ഞു. എന്നാല്‍ മരിച്ച യുവാവിന്‍റെ ആരോഗ്യ നില മോശമായതിനാല്‍ തഹസില്‍ദാറിന് മുമ്പാകെ ഹാജരാക്കാനായില്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും എസ്‌പി പറഞ്ഞു. മറ്റു സഹോദരന്മാര്‍ക്ക് ജാമ്യം ലഭിച്ചു. സംഭവത്തില്‍ സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും പ്രതിസ്ഥാനത്താണെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details