ജയ്പൂർ:ഏഴ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജസ്ഥാനിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 674 ആയി. 362 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 41,298 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരിൽ നാല് പേർ ബിക്കാനീർ സ്വദേശികളും, രണ്ട് പേർ അജ്മീർ സ്വദേശികളും, ഒരാൾ ബാർമർ സ്വദേശിയുമാണ്.
രാജസ്ഥാനിൽ ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കെവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് ബാധിച്ച് മരിച്ചവരിൽ നാല് പേർ ബിക്കാനീർ സ്വദേശികളും, രണ്ട് പേർ അജ്മീർ സ്വദേശികളും, ഒരാൾ ബാർമർ സ്വദേശിയുമാണ്. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 674 ആയി.
ജയ്പൂരിൽ മാത്രം 184 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്, ജോധ്പൂരിൽ 83, ഭരത്പൂരിൽ 53, അജ്മീറിൽ 43, ബിക്കാനീറിൽ 42, കോട്ടയിൽ 34, പാലിയിൽ 30, നാഗൗറിൽ 24, അൽവാറിൽ 16, ധോൽപൂരിൽ 15 പേരുമാണ് മരിച്ചത്.സംസ്ഥാനത്ത് 11,319 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 27,889 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പുതിയ 362 കൊവിഡ് കേസുകളിൽ 122 എണ്ണം കോട്ടയിൽ നിന്നും 61 എണ്ണം സിക്കറിൽ നിന്നും 42 എണ്ണം ബിക്കാനീറിൽ നിന്നും 38 എണ്ണം ജയ്പൂരിൽ നിന്നും 34 എണ്ണം അജ്മീറിൽ നിന്നും 22 എണ്ണം അൽവാറിൽ നിന്നു 26 എണ്ണം ജലാവറിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.