ജയ്‌പൂർ: രാജസ്ഥാനിൽ ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. സംസ്ഥാനത്ത് ഇതോടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 107 ആയി ഉയർന്നു. പുതുതായി 33 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ 3,741 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ പത്ത് പേർ തലസ്ഥാനത്ത് നിന്നുള്ളവരാണ്.
രാജസ്ഥാനിൽ വീണ്ടും കൊവിഡ് മരണം; 33 പുതിയ പോസിറ്റീവ് കേസുകൾ - kota
പുതുതായി 33 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ 3,741 കേസുകളാണ് സംസ്ഥാനത്തുള്ളത്. 1,458 പേരാണ് രാജസ്ഥാനിൽ നിലവിൽ ചികിത്സയിലുള്ളത്
കൂടാതെ, ഉദയ്‌പൂർ, കോട്ട എന്നിവിടങ്ങളിൽ നിന്ന് ഒമ്പത് വീതം പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അജ്‌മീർ, പാലിയിൽ നിന്ന് രണ്ടു വീതവും ദുൻഗർപൂരിൽ നിന്ന് ഒരാൾക്കും കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗത്തിന് കീഴടങ്ങിയ ജയ്‌പൂർ സ്വദേശിയടക്കം മൊത്തം 57 മരണങ്ങളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ജയ്‌പൂരിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചതും ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ളതും. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1,458 സജീവ കേസുകളുണ്ട്. മൊത്തം കേസുകളിൽ 107 രോഗികൾ മരിക്കുകയും 2,176 പേർ സുഖം പ്രാപിക്കുകയും ചെയ്‌തു.