ജയ്‌പൂർ: സംസ്ഥാനത്ത് 24 മണിക്കൂറിൽ ഒമ്പത് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 703 ആയി. രാജസ്ഥാനിൽ പുതുതായി 561 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 43,804 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജസ്ഥാനിൽ ഒമ്പത് കൊവിഡ് മരണം കൂടി - രാജസ്ഥാൻ കൊവിഡ് അപ്‌ഡേറ്റ്സ്
രാജസ്ഥാനിൽ പുതുതായി 561 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 43,804 ആയി.
കോട്ടയിലാണ് പുതുതായി 100 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ബീക്കനീറിലും ജയ്‌പൂരും 77 പേർക്ക് വീതവും പാലിയിൽ 58 പേർക്കും ബാർമറിൽ 49 പേർക്കും സിക്കറിൽ 43 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജയ്‌പൂരിൽ അഞ്ച് മരണവും അജ്‌മീറിൽ മൂന്ന് മരണവും നാഗൗറിൽ ഒരു കൊവിഡ് മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. ജയ്‌പൂരിൽ മാത്രമായി 200 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
ജോദ്‌പൂരിൽ 84 മരണവും ഭാരത്‌പൂരിൽ 47 കൊവിഡ് മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 12,391 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 29,222 കൊവിഡ് മുക്തരായെന്നും അധികൃതർ അറിയിച്ചു.