രാജസ്ഥാനിൽ 153 പുതിയ കൊവിഡ് കേസുകൾ കൂടി - Rajasthan latest covid updates
17,902 രോഗികൾ ഇതിനോടകം രോഗമുക്തരായി
Rajasthan
ജയ്‌പൂര്‍: രാജസ്ഥാനിൽ നാല് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 507 ആയി. ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം 153 പുതിയ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ 23,901 കൊവിഡ് കേസുകളാണ് രാജസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരിൽ 17,902 രോഗികൾ ഇതിനോടകം സുഖം പ്രാപിച്ചു. നിലവിൽ 5,492 പേരാണ് ചികിത്സയിൽ കഴിയുന്നത്.