ജയ്‌പൂർ:രാജസ്ഥാനിൽ പുതുതായി 633 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 75,303 ആയി. ആറ് രോഗികളാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡിന് കീഴടങ്ങിയത്. ഇതോടെ രാജസ്ഥാനിലെ ആകെ മരണസംഖ്യ 998 ആയി ഉയർന്നു. സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണം 14,646 ആണ്.
രാജസ്ഥാനിൽ 633 പേർക്ക് കൂടി കൊവിഡ്; ആറ് മരണം - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
രാജസ്ഥാനിൽ ഇതുവരെ കൊവിഡിന് കീഴടങ്ങിയത് 998 രോഗികളാണ്. സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണം 14,646 ആണ്.
രാജസ്ഥാനിൽ 633 പേർക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,760 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. ഇന്ത്യയിൽ 7,25,991 സജീവ കേസുകളാണുള്ളത്. 1,023 കൊവിഡ് ബാധിതർക്ക് കൂടി ജീവൻ നഷ്‌ടമായതോടെ രാജ്യത്തെ ആകെ മരണസംഖ്യ 60,472 ആയി വർധിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.