രാജസ്ഥാനില്‍ 690 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
141 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 68,265 ആയി
രാജസ്ഥാനില്‍ 690 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജയ്‌പൂർ: രാജസ്ഥാനില്‍ 690 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച അഞ്ച് പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 141 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 68,265 ആയി. 67,093 പേര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാർജ് ആയി. ഇതുവരെ 83,853 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1074 ആയി. നിലവില്‍ 14,514 പേരാണ് ചികിത്സയിലുള്ളത്.