ജയ്‌പൂർ: രാജസ്ഥാനില്‍ 51 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 751 ആയി. എട്ട് പേരാണ് ഇതുവരെ മരിച്ചത്. ജയ്‌പൂർ, ബൻസ്വര എന്നിവിടങ്ങളിൽ 15 കേസ് വീതവും, ജോധ്പൂരിലും ബിക്കാനെറിലും എട്ട് കേസും, ഹനുമംഗാറിൽ രണ്ട് കേസും, ജയ്‌സാൽമീർ, ചുരു, സിക്കാർ എന്നിവിടങ്ങളിൽ ഓരോ കേസും വീതമാണ് റിപ്പോർട്ട് ചെയ്‌തത്.
രാജസ്ഥാനിൽ 51 പേർക്കുകൂടി കൊവിഡ് - രാജസ്ഥാനിൽ കൊവിഡ്
രാജസ്ഥാനിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 751 ആണ്. എട്ട് പേർ മരിച്ചു. ജയ്‌പൂരിൽ നേരത്തെ 316 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
രാജസ്ഥാനിൽ 51 പേർക്കുകൂടി കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരും ഇറാനിൽ നിന്ന് ജോധ്പൂരിലെയും ജയ്‌സാൽമീറിലെയും സൈനിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവന്ന 50 പേരും ഉൾപ്പെടുന്നു. ജയ്‌പൂരിൽ നേരത്തെ തന്നെ 316 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. മാർച്ച് 22ന് രാജസ്ഥാനിൽ ആരംഭിച്ച ലോക് ഡൗൺ ഇപ്പോഴും തുടരുകയാണ്.