കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 12 കൊവിഡ് മരണം കൂടി രേഖപ്പെടുത്തി - COVID-19 deaths Rajasthan

ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് മരണം വീതവും അജ്മീർ, ബാർമർ, ബിക്കാനീർ, ജലൂർ, കോട്ട, നാഗൗർ, പാലി, സിക്കാർ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തത്.

രാജസ്ഥാനിൽ 12 കൊവിഡ് മരണം കൂടി രേഖപ്പെടുത്തി  രാജസ്ഥാനിൽ 12 കൊവിഡ് മരണം  കൊവിഡ് മരണം രാജസ്ഥാൻ  Rajasthan COVID-19 deaths  COVID-19 deaths Rajasthan  Rajasthan records 12 more COVID-19 deaths
കൊവിഡ്

By

Published : Nov 18, 2020, 7:40 PM IST

ജയ്‌പൂർ: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ കൊവിഡ് മരണസംഖ്യ 2,101 ആയി ഉയർന്നു. 2,178 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,32,358 ആയി.ജയ്പൂർ, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് മരണം വീതവും അജ്മീർ, ബാർമർ, ബിക്കാനീർ, ജലൂർ, കോട്ട, നാഗൗർ, പാലി, സിക്കാർ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്തത്.

ജയ്പൂരിൽ 468 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ജോധ്പൂർ 302, അജ്മീർ 150, അൽവാർ 125, കോട്ട 114, പാലി 76, ഉദയ്പൂർ 75, സിക്കാർ 71, ഗംഗനഗർ 72, നാഗൗർ 68 എന്നിങ്ങനെയാണ് മറ്റ് കേസുകൾ. സംസ്ഥാനത്ത് 19,478 സജീവ കേസുകളാണുള്ളത്. ഇതുവരെ 2,10,779 പേർക്ക് രോഗം ഭേദമായി.

ABOUT THE AUTHOR

...view details