ജയ്പൂർ:രാജസ്ഥാനിലെ പല ഗ്രാമങ്ങളിലും വെട്ടുകിളി ശല്യം രൂക്ഷമായി. വെട്ടുകിളികളെ തുരത്തുന്നതിനായി സംസ്ഥാന പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഡൂംഗ്രി, ബന്ധക്വാ, ബേരി എന്നിവിടങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടക്കുന്നത് . ഇതിനായി അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.
രാജസ്ഥാനിൽ വെട്ടുക്കിളി ശല്യം രൂക്ഷം; പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ
ഡൂംഗ്രി, ബന്ധക്വാ, ബേരി എന്നിവിടങ്ങളിലാണ് പ്രതിരോധ പ്രവർത്തനം പുരോഗമിക്കുന്നത്. ഇതിനായി അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.
കർഷകരുടെ പരാതിയിൽ സംസ്ഥാന വനം പരിസ്ഥിതി മന്ത്രി സുഖ്‌റാം ബിഷ്നോയ് ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരുമായി സംസാരിച്ചു. ബാഡ്മർ ജില്ലയിൽ നിന്നുമാണ് ജലൂരിലേക്ക് വെട്ടുക്കിളികൾ വരുന്നത്. വേനൽക്കാല കൃഷിയിടങ്ങളിൽ ജാഗ്രത പാലിക്കാൻ ബിഷ്നോയ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
സോമാലിയ, ഒമാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് വെട്ടുക്കിളികള്‍ വരുന്നത്. കൃഷിയിടങ്ങളിൽ കൂട്ടമായെത്തുന്ന വെട്ടുകിളികള്‍ വിളകൾ തിന്നുതീർക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. 2019 മെയ് മാസത്തിലാണ് വെട്ടുക്കിളികള്‍ കൂട്ടമായി എത്തിയത്.