കേരളം

kerala

ETV Bharat / bharat

കൈക്കൂലി വാങ്ങിയതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തു - anti corruption

കരാറുകാരനിൽ നിന്ന് 1.26 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അസിസ്റ്റന്‍റ് എഞ്ചിനീയർ ഗിരിരാജ് സിംഗ് ചഹാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ വർമ്മ എന്നിവരാണ് അറസ്റ്റിലായത്

കൈക്കൂലി കേസ്  പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തു  pwd officials arrested taking bribe  രാജസ്ഥാൻ  anti corruption  anti corruption bureau
കൈക്കൂലി വാങ്ങിയതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തു

By

Published : Oct 17, 2020, 4:08 PM IST

ജയ്‌പൂർ:രാജസ്ഥാനിൽ കൈക്കൂലി വാങ്ങിയതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തു. കുടിശ്ശിക തീർക്കാൻ കരാറുകാരനിൽ നിന്ന് 1.26 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് പൊതുമരാമത്ത് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ ഇന്ന് അറസ്റ്റ് ചെയ്‌തത്. അസിസ്റ്റന്‍റ് എഞ്ചിനീയർ ഗിരിരാജ് സിംഗ് ചഹാർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ വർമ്മ എന്നിവരാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങുന്നതിനിടയിൽ ആണ് ചാഹർ അറസ്റ്റിലായതെന്നും അശോക് കുമാറിനെ ചാഹർ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു എന്നും എസിബി ഇൻസ്പെക്‌ടർ മൂൽചന്ദ് മീന പറഞ്ഞു.

ABOUT THE AUTHOR

...view details