ജയ്പൂർ: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനുള്ള വിമത ഭീഷണി ഒഴിയുന്നില്ല. അതിനിടെ, വിമത സ്വരം ഉയർത്തിയ സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ വീഡിയോ ദൃശ്യം പുറത്തായി. ഹരിയാനയിലെ മനേസറിലെ റിസോർട്ടിൽ എംഎൽഎമാരോടൊപ്പമുള്ള വീഡിയോ സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ കോൺഗ്രസ് ക്യാമ്പ് തിങ്കളാഴ്ച പുറത്തുവിട്ടു. കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് വീഡിയോ പുറത്ത് വിട്ടത്.
വിമത സ്വരം അണയാതെ രാജസ്ഥാൻ കോൺഗ്രസ് - എംഎൽമാരുടെ വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ കോൺഗ്രസ് ക്യാമ്പ്
ഹരിയാനയിലെ മനേസറിലെ റിസോർട്ടിൽ എംഎൽഎമാരോടൊപ്പമുള്ള വീഡിയോ സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ കോൺഗ്രസ് ക്യാമ്പ് തിങ്കളാഴ്ച പുറത്തുവിട്ടു. കോൺഗ്രസ് നിയമസഭാ പാർട്ടി യോഗം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് വീഡിയോ പുറത്ത് വിട്ടത്. 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രാത്രി പൈലറ്റിന്‍റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പങ്കിട്ടത്. വീഡിയോയിൽ, 16 എംഎൽഎമാർ ഒരുമിച്ച് ഇരിക്കുന്നതായി കാണാം.
![വിമത സ്വരം അണയാതെ രാജസ്ഥാൻ കോൺഗ്രസ് Rajasthan politics Sachil Pilot Rajasthan Congress camp Rajasthan political turmoil Rajasthan crisis Rajasthan Congress MLAs Rajasthan Minister Vishvendra Singh Rajasthan Assembly എംഎൽമാരുടെ വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ കോൺഗ്രസ് ക്യാമ്പ് എംഎൽമാരുടെ വീഡിയോ പുറത്തുവിട്ട് രാജസ്ഥാൻ കോൺഗ്രസ് ക്യാമ്പ് സച്ചിൻ പൈലറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8015913-896-8015913-1594690300106.jpg)
10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ രാത്രി പൈലറ്റിന്‍റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പങ്കിട്ടത്. വീഡിയോയിൽ, 16 എംഎൽഎമാർ ഒരുമിച്ച് ഇരിക്കുന്നതായി കാണാം. പൈലറ്റ് വീഡിയോയിൽ ദൃശ്യമല്ല. ഇന്ദ്രരാജ് ഗുർജാർ, മുകേഷ് ഭക്കർ, ഹരീഷ് മീന എന്നിവരാണ് വീഡിയോയിൽ കാണുന്ന എംഎൽഎമാരില്‍ പ്രമുഖർ. ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് 'കുടുംബം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. കോൺഗ്രസിലെ വിശ്വസ്തത എന്നാൽ അശോക് ഗെലോട്ടിന്‍റെ അടിമത്തമാണ്. അത് ഞങ്ങൾക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം കുറിച്ചു.
2018 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനാൽ പൈലറ്റ് അസ്വസ്ഥനായിരുന്നു. 30 കോൺഗ്രസ് എംഎൽഎമാരുടെയും ചില സ്വതന്ത്രരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗെലോട്ടിന്‍റെ വീട്ടിൽ നടന്ന ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ 122 എംഎൽഎമാരിൽ 106 പേരാണ് പങ്കെടുത്തത്. അതേസമയം, രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് വിമത ഭീഷണി ഇല്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം അവകാശപ്പെടുന്നത്.