ജയ്‌പൂര്‍: രാജസ്ഥാനിൽ മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്ന് രാത്രി 9.30ന് മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം.
രാജസ്ഥാനിൽ നിൽക്കകളിയില്ലാതെ കോൺഗ്രസ്; ബിജെപിയോട് പൊരുതി സർക്കാർ - രാജസ്ഥാനിൽ കോൺഗ്രസ്
കോൺഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നതായും പാർട്ടി എംഎൽഎമാരെ വിവിധ രീതികളിൽ പ്രലോഭിപ്പിക്കുന്നതായും നേരത്തെ കോൺഗ്രസ് എംഎൽഎമാർ ആരോപിച്ചിരുന്നു
Rajasthan
നഗര വികസന-ഭവന മന്ത്രി ശാന്തി ധരിവാൾ, ആരോഗ്യമന്ത്രി രഘു ശർമ, ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചരിയാവാസ്, തൊഴിൽ മന്ത്രി ടിക്കാരം ജൂലി തുടങ്ങിയവർ ഇതിനോടകം തന്നെ മുഖ്യമന്ത്രിയെ സന്ദർശിച്ചു. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ അജണ്ട വിജയിക്കില്ലെന്നും മന്ത്രി ഖചരിയവാസ് പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർക്ക് പുറമെ സ്വതന്ത്ര എംഎൽഎമാരും ഗെലോട്ടുമായി സംവദിച്ചു.