ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരത്തിലേക്കെന്ന് സൂചന. വിമത നീക്കത്തിന് നേതൃത്വം വഹിച്ച മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വീട്ടിലെ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
രാജസ്ഥാനിൽ വഴിത്തിരിവ്; രാഹുലിനെയും പ്രിയങ്കയെയും കണ്ട് സച്ചിൻ പൈലറ്റ്
കൂടിക്കാഴ്ചക്ക് പിന്നാലെ രാജസ്ഥാനിലെ പ്രതിസന്ധിക്ക് തത്കാലം അയവു വന്നതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
രാജസ്ഥാനിൽ വഴിത്തിരിവ്; രാഹുലിനെയും പ്രിയങ്കയെയും കണ്ട് സച്ചിൻ പൈലറ്റ്
കൂടിക്കാഴ്ചക്ക് പിന്നാലെ രാജസ്ഥാനിലെ പ്രതിസന്ധിക്ക് തത്കാലം അയവു വന്നതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പ് നല്‍കിയെന്നാണ് സൂചന. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി സച്ചിൻ പൈലറ്റ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
വെള്ളിയാഴ്ച നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് 14നാണ് നിയസഭാ സമ്മേളനം ആരംഭിക്കുന്നത്.