കേരളം

kerala

ETV Bharat / bharat

രാജസ്ഥാൻ ഓഡിയോ ടേപ്പ് വിവാദം; സിബിഐ അന്വേഷിക്കട്ടെയെന്ന് ബിജെപി - ഓഡിയോ ടേപ്പ് വിവാദം

ഫോൺ ടേപ്പ്‌ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് പ്രതിപക്ഷം.

Rajasthan
Rajasthan

By

Published : Jul 19, 2020, 2:56 PM IST

ജയ്പൂർ: ഓഡിയോ ടേപ്പ് വിവാദത്തിൽ രാജസ്ഥാൻ സർക്കാരിനെതിരെ ബിജെപി രംഗത്ത്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടേരിയ ആവശ്യപ്പെട്ടു. അശോക് ഗെലോട്ട് സ്വന്തം മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാൻ സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഫോൺ ടേപ്പ്‌ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും കട്ടേരിയ ആരോപിച്ചു. ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന കോൺഗ്രസ് വാദം തെറ്റാണ്. സർക്കാർ രൂപീകരിച്ചതു മുതൽ മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റും തമ്മിൽ കലഹമുണ്ടായിരുന്നു. അത് ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്ക് നയിച്ചുവെന്നും കട്ടേരിയ പറഞ്ഞു.

ABOUT THE AUTHOR

...view details