ജയ്പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള വിമതരെ പിന്തിരിപ്പിക്കാൻ ഉന്നത നേതൃത്വം ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച വീണ്ടും കോണ്‍ഗ്രസ് യോഗം ചേരും. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് സച്ചിന്‍ പൈലറ്റുമായി ബന്ധപ്പെട്ടിട്ടുള്ള മുതിർന്ന നേതാക്കൾ.
ആദ്യ കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് അവസാനിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസ് രണ്ടാമത്തെ യോഗം പ്രഖ്യാപിച്ചത്. പൈലറ്റും മറ്റ് 18 എംഎൽഎമാരും യോഗത്തിന് എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഭവനത്തിൽ തിങ്കളാഴ്ച നടന്ന യോഗത്തിൽ 107 കോൺഗ്രസ് എംഎൽഎമാരും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ, മറ്റ് 15 സ്വതന്ത്രരും സഖ്യകക്ഷികളും ക്ഷണിക്കപ്പെട്ടിരുന്നു. യോഗം ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണച്ചു. സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണമെന്ന പ്രമേയം യോഗത്തിൽ അംഗീകരിച്ചു.