രാജസ്ഥാനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊലീസ് സ്റ്റേഷനില്‍ ജന്മദിനാഘോഷം - ജന്മദിനാഘോഷം
ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊലീസ് സ്റ്റേഷനില്‍ ജന്മദിനാഘോഷം
ജയ്‌പൂര്‍: രാജസ്ഥാനിലെ ജോധ്‌പൂരില്‍ ദേവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജന്മദിനാഘോഷം. ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിഷേധം ശക്തമായി. സാമൂഹിക അകലമോ മാസ്‌കുകളോ ഇല്ലാതെയാണ് സ്റ്റേഷനുള്ളില്‍ വന്‍ ആഘോഷം സംഘടിപ്പിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അത് ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.