ജയ്പൂർ: കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിന് 90 എംഎൽഎമാർ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതിയിലെത്തി. അശോക് ഗെലോട്ട് സർക്കാരിന്‍റെ സുഗമമായ പ്രവർത്തനത്തിനായി പാർട്ടി സഖ്യത്തിന്‍റെയും എംഎൽഎമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചുമതല കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി രാജസ്ഥാൻ കോൺഗ്രസ് ചുമതലയുള്ള അവിനാശ് പാണ്ഡെയ്ക്ക് നൽകി.
രാജസ്ഥാനിൽ കോണ്‍ഗ്രസ് പാർട്ടിയുടെ യോഗത്തിനെത്തിയത് 90 എംഎൽഎമാർ - രാജസ്ഥാനിൽ ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിനെത്തിയത് 90 എംഎൽഎമാർ
കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ നിർബന്ധമായും ഹാജരാകാൻ എല്ലാ എംഎൽഎമാർക്കും പാർട്ടി വിപ്പ് നൽകിയിട്ടുണ്ടെന്ന് രാജസ്ഥാൻ കോൺഗ്രസ് ചുമതലയുള്ള അവിനാശ് പാണ്ഡെ നേരത്തെ പറഞ്ഞിരുന്നു.
എംഎൽഎ
കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ നിർബന്ധമായും ഹാജരാകാൻ എല്ലാ എംഎൽഎമാർക്കും പാർട്ടി വിപ്പ് നൽകിയിട്ടുണ്ടെന്ന് പാണ്ഡെ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സർക്കാരിനെ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണത്തിനിടയിൽ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ സച്ചിൻ പൈലറ്റ് മറ്റ് 30 എംഎൽഎമാർക്കൊപ്പം ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്.