കേരളം

kerala

ETV Bharat / bharat

ജാമ്യത്തിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി ദമ്പതികളെ ആക്രമിച്ചു - ജയ്പൂരില്‍ ആക്രമണം

ജാമ്യത്തിലിറങ്ങിയ ടിങ്കു സുഹൃത്തുക്കളായ സിക്കു, ഷാറൂഖ്, അബ്രാര്‍ എന്നിവര്‍ ചേര്‍ന്ന് നാല്‍പ്പതുകാരനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇവര്‍ സാജിദെഡയിലെ വീട്ടിലെത്തി ഭാര്യയേയും ക്രൂരമായി ആക്രമിച്ചു

Section 307 of the IPC  MBS Hospital  Pawan Kumar Meena  ബലാത്സംഗകേസ് പ്രതി ദമ്പതികളെ ആക്രമിച്ചു ജാമ്യത്തിലിറങ്ങിയ ബലാത്സംഗകേസ് പ്രതി ആക്രമിച്ചു  ജയ്പൂരില്‍ ആക്രമണം  കോട്ട ബലാത്സംഗ കേസ്
ജാമ്യത്തിലിറങ്ങിയ ബലാത്സംഗകേസ് പ്രതി ദമ്പതികളെ ആക്രമിച്ചു

By

Published : Nov 30, 2019, 1:53 PM IST

ജയ്‌പൂര്‍: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി ദമ്പതികളെ ആക്രമിച്ചു. കോട്ടയില്‍ ബുധനാഴ്ച്ചയാണ് സംഭവം. ദമ്പതികളില്‍ ഭാര്യ നല്‍കിയ പരാതിയിലാണ് ടിങ്കു അല്‍വര്‍ എന്ന പ്രതി ജയിലില്‍ കഴിയുന്നത്. ഇതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. മാര്‍ക്കറ്റില്‍ വച്ച് നാല്‍പ്പതുകാരനായ ഭര്‍ത്താവിനെ ടിങ്കു, സിക്കു, ഷാറൂഖ്, അബ്രാര്‍ എന്നിവര്‍ ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
പിന്നീട് ഇവര്‍ സാജിദെഡയിലെ ഇയാളുടെ വീട്ടിലെത്തി ഭാര്യയേയും ക്രൂരമായി ആക്രമിച്ചതായി കോട്ടയിലെ കട്രോള്‍ റൂം എ.എസ്.ഐ ബാബുലാല്‍ പറയുന്നു.

പരിക്കേറ്റ ദമ്പതികള്‍ എം.ബി.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാക്കി മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി എസ്.എച്ച്.ഒ പവന്‍ കുമാര്‍ മീണ അറിയിച്ചു. പ്രതിയായ ടിങ്കു അല്‍വര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് 2017 സെപ്തംബറില്‍ പരിക്കേറ്റ സ്ത്രീ പരാതി നല്‍കിയിരുന്നു. പീഡന രംഗങ്ങള്‍ ചിത്രീകരിച്ച പ്രതി ഇതു കാണിച്ച് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ പരാതിയില്‍ ഒക്ടോബറില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

ABOUT THE AUTHOR

...view details