രാജസ്ഥാനിൽ 1,355 പുതിയ കൊവിഡ് കേസുകള്‍
ജയ്പൂർ: സംസ്ഥാനത്ത് 1,355 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 77,370 ആയി ഉയർന്നു. 12 മരണങ്ങള് കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,017 ആയി. 14,320 പേരാണ് ചികിത്സയിലുള്ളത്.