ബെംഗളുരു: രാജസ്ഥാനിൽ നിന്നും കർണാടകയിൽ എത്തി നിരത്തുകളിൽ പാനിപൂരി കടകളിൽ ജോലി ചെയ്‌തിരുന്ന തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. കർണാടകയിലെ ചല്ലക്കരെയിൽ വിവിധ പ്രദേശങ്ങളിലാണ് പത്തോളം വരുന്ന തൊഴിലാളികൾ കഴിഞ്ഞിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകൾ തുറക്കാൻ കഴിയാത്ത ഇവർക്ക് നാട്ടിലേക്ക് തിരികെ പോകണമെന്നാണ് ആവശ്യം. ചല്ലക്കരെയിൽ നിന്ന് യാത്ര തിരിച്ച ഇവർ ബെല്ലാരി വരെയാണ് എത്തിച്ചേർന്നത്. കർണാടകയിൽ നിന്ന് ഇതിനകം 1600 കിലോ മീറ്ററാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പത്തോളം പേർ വരുന്ന സംഘം നടന്നത്.
രാജസ്ഥാനിലേക്ക് മടങ്ങിപ്പോകാനായി 1600 കിലോമീറ്റർ നടന്ന് തൊഴിലാളികൾ - രാജസ്ഥാൻ സർക്കാർ
കർണാടകയിൽ നിന്ന് 1600ഓളം കിലോമീറ്ററാണ് ഇവർ നടന്നത്
രാജസ്ഥാനിലേക്ക് തിരികെ പോകാൻ മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ച് തൊഴിലാളികൾ
ഇനി നടക്കാൻ ആകില്ലെന്നും പണമില്ലാത്തതിനാൽ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഈ തൊഴിലാളികൾ പറയുന്നു. നാട്ടിലേക്ക് തിരികെയെത്താൻ രാജസ്ഥാൻ മുഖ്യമന്ത്രിയും സർക്കാരും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.