കേരളം

kerala

ETV Bharat / bharat

ഭൂമി തര്‍ക്കം; രാജസ്ഥാനില്‍ മധ്യവയസ്കനെ വെടിവെച്ചു കൊന്നു - ഭാരത്പൂര്‍ രാജസ്ഥാന്‍

രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് 56കാരനായ ജമ്മാന്‍ സിങ് കൊല്ലപ്പെട്ടത്.

land dispute  Girpeh village  Bharatpur district  Jamman Singh  Rajasthan crime news  ഭൂമി തര്‍ക്കം  two groups clashed  മധ്യവയസ്കനെ കൊന്നു  ഭാരത്പൂര്‍ രാജസ്ഥാന്‍  വെടിവെച്ചു കൊന്നു
ഭൂമി തര്‍ക്കം; രാജസ്ഥാനില്‍ മധ്യവയസ്കനെ വെടിവെച്ചു കൊന്നു

By

Published : Oct 26, 2020, 5:43 PM IST

ജയ്‌പൂര്‍:രാജസ്ഥാനിലെ ഭരത്പൂരില്‍ ഭൂമി തര്‍ക്കത്തിനിടെ മധ്യവയസുകാരനെ വെടിവെച്ചു കൊന്നു. 56കാരനായ ജമ്മാന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ഗീര്‍ഫേയിലെ ദീഗില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പുറത്ത് വെടിയേറ്റ ജമ്മാന്‍ സിങ്ങിനെ അടുത്തുള്ള സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ABOUT THE AUTHOR

...view details