ജയ്‌പൂര്‍:സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ പിതാവ് ആത്മഹത്യ ചെയ്‌തു. അമ്പതുകാരനായ കൈലാഷ് സിങാണ് ഫാനില്‍ തൂങ്ങി മരിച്ചത്. രെവാഡി ജില്ലയിലെ പട്‌ല ഗ്രാമത്തിലെ സഹോദരന്‍റെ ഓഫീസിലാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തത്. മകളുടെ കല്യാണത്തിനായി വരന്‍റെ ബന്ധുക്കള്‍ കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. ബവല്‍ സ്വദേശിയാണ് കൈലാഷ് സിങ്.
സ്‌ത്രീധന പീഡനം; രാജസ്ഥാനില്‍ പിതാവ് ആത്മഹത്യ ചെയ്‌തു - രാജസ്ഥാനില്‍ പിതാവ് ആത്മഹത്യ ചെയ്‌തു
മകളുടെ കല്യാണത്തിനായി വരന്‍റെ ബന്ധുക്കള്‍ കൂടുതല്‍ സ്‌ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം.
രാവിലെ ഏഴ് മണിയോടെ ഓഫീസ് ജീവനക്കാരന്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആത്‌മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌ത്രീധനം ആവശ്യപ്പെട്ട് നിരന്തരം വരന്‍റെ ബന്ധുക്കള്‍ ദ്രോഹിച്ചിരുന്നുവെന്ന് ആത്‌മഹത്യാ കുറിപ്പില്‍ പറയുന്നു. നവംബര്‍ 25നാണ് മകളുടെ കല്യാണം നിശ്ചയിച്ചിരുന്നതെങ്കിലും ആവശ്യമായ പണം കണ്ടെത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.