ജയ്‌പൂർ: രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ 3,035 സീറ്റുകളിൽ 1,197 ഇടത്തും വിജയിച്ച് കോൺഗ്രസ്. ബിജെപി 1,140 ഇടത്തും സ്വതന്ത്ര സ്ഥാനാർഥികൾ 634 ഇടങ്ങളിലും വിജയിച്ചു. ബഹുജൻ സമാജ് പാർട്ടി ഒരു സീറ്റും സിപിഎം മൂന്നും ഐഎൻഡി 634ഉം നാഷണൽ കോൺഗ്രസ് പാർട്ടി 46ഉം രാഷ്ട്രീയ ലോകതാന്ത്രിക്ക് പാർട്ടി 13 സീറ്റുകളുമാണ് നേടിയത്.
രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് കോൺഗ്രസ്
തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത് 9,930 സ്ഥാനാർഥികള്‍
രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ 1,197 വാർഡുകൾ നേടി കോൺഗ്രസ്
സംസ്ഥാനത്തെ 20 ജില്ലകളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സൂക്ഷ്‌മ പരിശോധനയ്ക്കും പത്രിക പിൻവലിക്കലിനും ശേഷം 9,930 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എസ് മെഹ്റ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 3,035 വാർഡുകളിൽ സ്ഥാപിച്ചിരുന്ന 5,253 പോളിംഗ് സ്റ്റേഷനുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.