ജയ്‌പൂർ: സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. ആയുഷ്‌മാൻ ഭാരത് മഹാത്മാഗാന്ധി രാജസ്ഥാൻ സ്വസ്ത്യ ഭീമ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി മുഖ്യമന്ത്രി അശോക് ഗെലോട്ട് ശനിയാഴ്‌ച ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ പദ്ധതിയിൽ ഉൾപ്പെടുമെന്ന് ഗെലോട്ട് പറഞ്ഞു.
പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ; പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് രാജസ്ഥാൻ സർക്കാർ - മുഖ്യമന്ത്രി അശോക് ഗെലോട്ട്
സംസ്ഥാനത്തെ 1.10 കോടി കുടുംബങ്ങൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരും. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും.
പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ; പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് രാജസ്ഥാൻ സർക്കാർ
സംസ്ഥാനത്തെ 1.10 കോടി കുടുംബങ്ങൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരും. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ലഭിക്കും. പ്രതിവർഷം 1800 കോടി രൂപ ചിലവാകുന്ന പദ്ധതിയുടെ 80 ശതമാനം സംസ്ഥാന സർക്കാരും ബാക്കി കേന്ദ്രവും ആണ് വഹിക്കുന്നത്.