കേന്ദ്ര സര്‍ക്കാരിന്‍റെ കർഷക നിയമങ്ങൾക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന് രാജസ്ഥാൻ സർക്കാർ - രാജസ്ഥാൻ സർക്കാർ
പഞ്ചാബ് നിയമസഭ ഏകകണ്ഠമായി നാല് ബില്ലുകൾ പാസാക്കി. കേന്ദ്രസർക്കാർ നിയമങ്ങൾക്കെതിരായ പ്രമേയം അംഗീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്
ജയ്‌പൂര്‍:കേന്ദ്രത്തിന്‍റെ കർഷക നിയമങ്ങൾക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പഞ്ചാബ് നിയമസഭ ഏകകണ്ഠമായി നാല് ബില്ലുകൾ പാസാക്കിയിരുന്നു. കേന്ദ്രസർക്കാർ നിയമങ്ങൾക്കെതിരായ പ്രമേയം അംഗീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നിയമനിർമാണത്തെ നിരാകരിച്ച് സ്വന്തമായി നിയമങ്ങൾ പാസാക്കാൻ പാർട്ടിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വങ്ങളോട് ഇക്കാര്യം നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിൽ പഞ്ചാബിലെ നിയമസഭ നിയമങ്ങൾ ഏകകണ്ഠമായി പാസാക്കുകയും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ ഔദ്യോഗികമായി നിരസിക്കുകയും ചെയ്തു.