ജയ്പൂർ:കൊവിഡ് പരിശോധ നടത്താൻ സ്വകാര്യ ലാബുകൾ ഈടാക്കുന്ന തുക രാജസ്ഥാൻ സർക്കാർ വെട്ടിക്കുറച്ചു. കൊവിഡ് പരിശോധന തുക 2,200 രൂപയാക്കി. നേരത്തെ ഈടാക്കിയിരുന്നത് 3,500 മുതൽ 4,500 രൂപ വരെയാണ്. വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനമെടുത്തത്.
കൊവിഡ് പരിശോധനക്ക് അമിത തുക ഈടാക്കാൻ അനുവദിക്കില്ല: അശോക് ഗെലോട്ട് - കൊവിഡ് പരിശോധ
കൊവിഡ് പരിശോധന തുക 2,200 രൂപയാക്കി. നേരത്തെ ഈടാക്കിയിരുന്നത് 3,500 മുതൽ 4,500 രൂപ വരെയാണ്. വെള്ളിയാഴ്ച നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തീരുമാനമെടുത്തത്.
രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, ഒരു ആശുപത്രി കിടക്കക്ക് പരമാവധി 2,000 രൂപയും വെന്‍റിലേറ്ററുള്ള കിടക്കക്ക് 4,000 രൂപയും ഇനിമുതൽ സ്വകാര്യ ആശുപത്രിയിൽ ഈടാക്കുമെന്ന് ഗെഹ്ലോട്ട് അറിയിച്ചു. രോഗികളിൽ നിന്ന് അമിത തുക ഈടാക്കുന്ന ഒരു ചൂഷണവും സർക്കാർ അനുവദിക്കില്ലെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കാതിരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഉത്തരവിട്ടു. നിയമലംഘനം നടത്തിയാൽ പകർച്ചവ്യാധി ഓർഡിനൻസ് ഉൾപ്പെടെയുള്ള നിയമങ്ങൾ ലംഘിക്കുന്ന നടപടിയെടുക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.