ജയ്പൂർ: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ രാജസ്ഥാൻ നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് ഗവർണർ കൽരാജ് മിശ്ര അനുമതി നൽകി. ഓഗസ്റ്റ് 14 മുതൽ സമ്മേളനം ആരംഭിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുകയെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി അശോക് ഗഹലോട്ട് കഴിഞ്ഞ മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ യോഗം വിളിക്കാന്‍ തയ്യാറായിരുന്നില്ല. ഇത് നാലാം തവണയാണ് സര്‍ക്കാറിന്‍റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുന്നത്.
രാജസ്ഥാനില്‍ ഓഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം തുടങ്ങുമെന്ന് ഗവര്‍ണര്‍
ഓഗസ്റ്റ് 14 മുതൽ സമ്മേളനം ആരംഭിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുകയെന്നും കൽരാജ് മിശ്ര
മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേരേണ്ടെന്ന നിലപാടിലായിരുന്നു മിശ്ര. ഇക്കാര്യം കാണിച്ചാണ് കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹം സര്‍ക്കാറിന്‍റെ ആവശ്യം തള്ളിയത്. ഇതിന് പിന്നാലെ നിയസഭ സമ്മേളനത്തിന്‍റെ കാരണം വ്യക്മാക്കി 21 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഗവർണർ കൽരാജ് മിശ്ര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജൂലൈ 31ന് നിയമസഭ സമ്മേളനം തുടങ്ങണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവര്‍ണര്‍ക്ക് കത്ത് നൽകിയത്.
എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതോടെ അനിശ്ചിതത്വം തുടുരുന്ന ഗഹലോട്ട് സര്‍ക്കാറിന് സമ്മേളനം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. അതിനിടെ ബി.ജെ.പി സംസ്ഥാനത്ത് അട്ടിമറി നടത്താന്‍ ശ്രമം നടത്തുകയാണെന്ന സര്‍ക്കാറിന്‍റെ വാദം സംഘടന തള്ളി.