രാജസ്ഥാനിൽ വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചു - യുവതിയെ പീഡിപ്പിച്ചു
വിവാഹ വാഗ്‌ദാനം നൽകി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ പരാതി നൽകി.
ജയ്‌പൂർ: രാജസ്ഥാനിൽ വിവാഹം വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചു. ജയ്‌പൂർ സ്വദേശിയായ രമേശ്വർലാൽ ആണ് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. വിവാഹ വാഗ്‌ദാനം നൽകി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ പരാതി നൽകി. പീഡിപ്പിച്ചതിന് ശേഷം യുവാവ് വിവാഹ വാഗ്‌ദാനം നിരസിക്കുകയും യുവതിയിൽ നിന്ന് പണം ആവശ്യപ്പെട്ടെന്നും യുവതി പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് യുവാവിനെതിരെ ഐപിസി 384, 506, 354, 376 (2) വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.