വെട്ടുകിളി ശല്യം ; രാജസ്ഥാനിൽ വ്യാപക കൃഷിനാശം
സാഞ്ചോർ, ചിറ്റാൽവാന മേഖലകളെയാണ് വെട്ടുകിളി ശല്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്.
ജയ്പൂർ: രാജസ്ഥാനിൽ വെട്ടുകിളികളുടെ ശല്യം കാരണം വ്യാപക കൃഷിനാശം. വെട്ടുകിളികളുടെ കൂട്ടം റാബി വിളകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചതിനാൽ രാജസ്ഥാനിലെ ജലൂർ ജില്ലയിലെ കർഷകർക്കാണ് കനത്ത നഷ്‌ടം നേരിടേണ്ടി വന്നത്. റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ മാസത്തിൽ വെട്ടുക്കിളി ആക്രമണം ജില്ലയിലെ 300 ഓളം ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. സാഞ്ചോർ, ചിറ്റാൽവാന മേഖലകളെയാണ് വെട്ടുകിളി ശല്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. രാത്രികാലങ്ങളില്‍ പെരുമ്പറ കൊട്ടി വെട്ടുകിളികളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സൗത്ത് ഏഷ്യയില്‍ വ്യാപകമായ രീതിയില്‍ വെട്ടുകിളി ശല്യമുണ്ടാകുമെന്ന് യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ഭരണകൂടവും പ്രാദേശിക വിദഗ്ധരും ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു.