കോട്ട:ആംബുലൻസ് കിട്ടാത്തതിനെ തുടര്‍ന്ന് ഉന്തുവണ്ടിയിൽ ആശുപത്രിയിലെത്തിച്ച ആസ്‌മ രോഗി മരിച്ചതായി ആരോപണം. സതീഷ് അഗർവാൾ ആണ് മരിച്ചത്. കൊവിഡ് 19 നെത്തുടർന്ന് നിരോധനാജ്ഞ നിലനിൽക്കുന്ന ഫൈതഗഡിയിലാണ് സതീഷ് അഗർവാൾ താമസിച്ചിരുന്നത്. ഇയാൾ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്നയാളാണ്. തന്‍റെ പിതാവിന് രാവിലെ 11.30തോടെ ആസ്‌മ രോഗം കൂടുതലായതായും തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് ഫോൺ ചെയ്തെങ്കിലും ആരും പ്രതികരിച്ചില്ലെന്നും സതീഷ് അഗർവാളിന്‍റെ മകൻ മനീഷ് പറയുന്നു. തുടർന്ന് പിതാവിന്‍റെ ഉന്തുവണ്ടിയിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നും മനീഷ് പറഞ്ഞു. രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആംബുലൻസ് എത്തിയില്ല: ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു
രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിന് ഫോൺ ചെയ്തെങ്കിലും ആരും പ്രതികരിച്ചില്ലെന്നും സതീഷ് അഗർവാളിന്‍റെ മകൻ മനീഷ് പറയുന്നു. തുടർന്ന് പിതാവിന്‍റെ ഉന്തുവണ്ടിയിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നും മനീഷ് പറഞ്ഞു.
പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ വഴിയില്‍ പൊലീസ് ഉണ്ടായിരുന്നതായും അവർ ബാരിക്കേടുകൾ ഉയർത്തി തന്നതല്ലാതെ പിതാവിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചില്ലെന്നും മനീഷ് ആരോപിച്ചു.
രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഉന്തുവണ്ടി ഉപയോഗിച്ചെന്ന കുടുംബത്തിന്‍റെ ആരോപണം കോട്ട അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ദിലീപ് നിരസിച്ചു. പൊലീസുകാർ സഹായിച്ചില്ലെന്ന് പറയുന്നത് ശരിയല്ലെന്നും പ്രദേശത്തെ പൊലീസുകാർക്ക് വാഹനമോ ആംബുലൻസോ ഇല്ലെന്നും ആശുപത്രിയിൽ നിന്നോ ആംബുലൻസ് സർവീസ് നമ്പറുകളായ 104 അല്ലെങ്കിൽ 108 ൽ നിന്നോ മാത്രമാണ് ആംബുലൻസ് ലഭിക്കുകയെന്നും അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ദിലീപ് പറഞ്ഞു.