ജയ്പൂർ:രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മറ്റ് 18 എംഎൽഎമാരും സമർപ്പിച്ച ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി തിങ്കളാഴ്ച വാദം കേൾക്കും. ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ വാദങ്ങൾ അവസാനിപ്പിച്ചതായി സംസ്ഥാന നിയമസഭാ സ്പീക്കർ സി പി ജോഷിക്ക് വേണ്ടി ഹാജരായ പ്രതീക് കസ്ലിവാൾ പറഞ്ഞു.
സച്ചിന്‍ അനുകൂലർക്ക് ആശ്വാസം, ജൂലൈ 21 വരെ നടപടിയെടുക്കില്ല - പൈലറ്റ് അനുകൂലർക്ക് ആശ്വാസം
പൈലറ്റും മറ്റ് 18 എംഎൽഎമാരും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി വെച്ച സാഹചര്യത്തിൽ ജൂലൈ 21 വരെ പൈലറ്റിന്‍റെ വിശ്വസ്തർക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും സ്പീക്കർ വിട്ടുനിൽക്കും.
![സച്ചിന്‍ അനുകൂലർക്ക് ആശ്വാസം, ജൂലൈ 21 വരെ നടപടിയെടുക്കില്ല രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രാജസ്ഥാൻ Rajasthan crisis പൈലറ്റ് അനുകൂലർക്ക് ആശ്വാസം Relief for Pilot supporters](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8065332-803-8065332-1594992044318.jpg)
സച്ചിൻ പൈലറ്റും മറ്റ് 18 എംഎൽഎമാരും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം കേട്ടു. ഹർജിക്കാരുടെ അഭിഭാഷകരായ ഹരീഷ് സാൽവേയും രോഹത്ഗിയും വാദം അവസാനിപ്പിച്ചതായും വിഷയത്തിൽ തിങ്കളാഴ്ച രാവിലെ 10ന് വീണ്ടും വാദം കേൾക്കുമെന്ന് കസ്ലിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാദം മാറ്റി വെച്ച സാഹചര്യത്തിൽ ജൂലൈ 21 വരെ പൈലറ്റിന്‍റെ വിശ്വസ്തർക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും സ്പീക്കർ വിട്ടുനിൽക്കും. ജൂലൈ 20 മുതൽ സ്പീക്കറും ഹിയറിംഗിന് ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭയിൽ നിന്ന് അയോഗ്യരാക്കാനുള്ള കോൺഗ്രസ് നീക്കത്തെക്കുറിച്ച് വെള്ളിയാഴ്ചയോടെ പ്രതികരികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ എംഎൽഎമാർക്ക് കത്തയച്ചു. രണ്ട് കോൺഗ്രസ് ലെജിസ്‌ലേറ്റീവ് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ എംഎൽഎമാർ തയാറായില്ലെന്ന് കാണിച്ച് പാർട്ടി നൽകിയ പരാതിയിലാണ് സ്പീക്കർ നോട്ടീസ് അയച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ 2 (1) (എ) ഖണ്ഡിക പ്രകാരം പൈലറ്റിനും മറ്റ് വിമതർക്കുമെതിരെ കോൺഗ്രസ് നടപടി തേടിയിരുന്നു.