ഭോപ്പാൽ:രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. രാഹുലിന് മറ്റ് കേൺഗ്രസ് നേതാക്കളോട് അസൂയയാണെന്നും അവര്‍ പാര്‍ട്ടയിൽ അഭിവൃദ്ധിപ്പെടാൻ രാഹുൽ അനുവദിക്കില്ലെന്നും ഉമാ ഭാരതി ആരോപിച്ചു.
കോൺഗ്രസ് നേതാക്കൾക്കിടയിൽ രാഹുൽ ഗാന്ധി വിള്ളലുകൾ സൃഷ്ടിക്കുന്നുവെന്നും പാര്‍ട്ടിക്കുള്ളിലെ കലഹത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും അവര്‍ ആരോപിച്ചു.