ജയ്‌പൂർ: രാജസ്ഥാനിൽ 2,518 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,65,386 ആയി ഉയർന്നു. 18 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2,292 ആയി ഉയർന്നു.
രാജസ്ഥാനിൽ 2,518 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാൻ കൊവിഡ് മരണം
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,65,386 ആയി
![രാജസ്ഥാനിൽ 2,518 പേർക്ക് കൂടി കൊവിഡ് rajasthan covid update rajasthan covid death jaipur covid രാജസ്ഥാൻ കൊവിഡ് രാജസ്ഥാൻ കൊവിഡ് മരണം ജയ്‌പൂർ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9707394-thumbnail-3x2-www.jpg)
രാജസ്ഥാനിൽ 2,518 പേർക്ക് കൂടി കൊവിഡ്
പാലി, അജ്‌മീർ എന്നിവിടങ്ങളിൽ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജയ്‌പൂരിലും ജോദ്‌പൂരിലും രണ്ട് മരണം, ഭരത്പൂർ, ജലവാർ, കരൗലി, കോട്ട, നാഗ്പൂർ, രാജ്‌സമന്ദ്, സിക്കാർ, ഉദയ്‌പൂർ എന്നിവിടങ്ങളിൽ ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്‌തു. ജയ്‌പൂരിൽ 555, ജോദ്‌പൂരിൽ 395, കോട്ടയിൽ 211, അജ്‌മീറിൽ 164, ഉദയ്‌പൂരിൽ 101 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കേസുകൾ. ആകെ 2,34,336 പേർ രോഗമുക്തി നേടിയപ്പോൾ 28,758 പേർ ചികിത്സയിൽ തുടരുന്നു.